കേരളം

ശബരിമലയില്‍ നടന്നത് ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ :  കെ സുധാകരന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല സന്നിധാനത്ത് ഭക്തരെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ഭക്തര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിലെ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന് സമാനമാണെന്ന് സുധാകരന്‍ ആരോപിച്ചു. 

ശബരിമലയില്‍ വിശ്വാസികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ചില പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞ് പിടിച്ച് നിയോഗിക്കുകയായിരുന്നു. രഹസ്യ രീതിയിലാണ് പ്രത്യേക ഉദ്യോഗസ്ഥരെ നിശ്ചയിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാന്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നതായും കെ സുധാകരന്‍ പറഞ്ഞു. 

സന്നിധാനത്ത് അറസ്റ്റ് ചെയ്തത് രാഷ്ട്രീയപ്രവര്‍ത്തകരെയല്ല. ഭക്തരെയാണ്. രാത്രി സന്നിധാനത്ത് നട അടച്ചതിനെ തുടര്‍ന്ന് പൊലീസ് ഇറക്കിവിട്ടു. ഇതിനെതിരെയായിരുന്നു പ്രതിഷേധം. നടപ്പന്തലില്‍ അടക്കം ഭക്തര്‍ വിരിവെച്ചിരുന്ന സ്ഥലത്തെല്ലാം പൊലീസ് ചെളിവെള്ളം ഒഴിക്കുകയായിരുന്നു. സന്നിധാനത്തെ നടപ്പന്തലില്‍ കയറിയ ഒരു ഭക്തനെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയെന്നും സുധാകരന്‍ പറഞ്ഞു. 

രാത്രി പത്തിന് നട അടക്കും. പുലര്‍ച്ചെ മൂന്നരയ്ക്ക് നട തുറക്കുമ്പോഴാണ് നെയ്യഭിഷേകം നടത്താനാകുക. രാത്രി ഇറക്കിവിടുന്ന ഭക്തര്‍ വീണ്ടും സന്നിധാനത്തേക്ക് വരണമെന്നാണോ പൊലീസ് പറയുന്നത്. കുഞ്ഞുങ്ങളും വൃദ്ധരുമെല്ലാം പൊലീസ് നിയന്ത്രണത്തില്‍ കഷ്ടപ്പെടുകയാണ്. നെയ്യഭിഷേകമാണ് ശബരിമല ദര്‍ശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം. ഇത് അറിയാത്ത നിരീശ്വര വാദികളാണ് ഭരണം നടത്തുന്നത്. സര്‍ക്കാരില്‍ മാത്രമല്ല, ദേവസ്വം ബോര്‍ഡും നിരിശ്വര വാദികളുടെ കയ്യിലാണെന്നും സുധാകരന്‍ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)