കേരളം

ഇതര മതസ്ഥനെ വിവാഹം കഴിച്ചു, പെണ്‍കുട്ടിയെ വീട്ടുകാര്‍ ഭ്രാന്താലയത്തിലാക്കി; കോടതി ഇടപെട്ട് പുറത്തെത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇതര മതത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിയെ ഭ്രാന്താശുപത്രിയില്‍ പാര്‍പ്പിച്ച് വീട്ടുകാര്‍. ഏര്‍വാടിയിലെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ കോടതി ഇടപെട്ട് ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. 

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഉമ്മയേയും അമ്മാവേയും അറസ്റ്റ് ചെയ്‌തെങ്കിലും പിന്നാലെ ജാമ്യത്തില്‍ വിട്ടു. ജൂലൈ പന്ത്രണ്ടിനായിരുന്നു വിവേകിന്റേയും നസ്ലിയുടേയും ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം. വൈരാഗി മഠത്തില്‍ വെച്ചായിരുന്നു ഇത്. എന്നാല്‍ ഈ മാസം 14ാം തിയതി നസ്ലിയയെ ഉമ്മയും അമ്മാവനും ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും തമിഴ്‌നാട്ടിലെ ഏര്‍വാഡിയിലെ മുസ്ലീം പണ്ഡിതര്‍ നടത്തുന്ന മാനസീകാരോഗ്യ കേന്ദ്രത്തിലാക്കുകയുമായിരുന്നു. 

എന്നാല്‍ ഭാര്യയെ കാണുവാനില്ലെന്ന് കാണിച്ച് വിവേക് പൊലീസില്‍ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ ഇവരുടെ കയ്യില്‍ നിന്നും പോയി. നസ്ലിയയെ പൊലീസിന് മുന്‍പിലും പിന്നീട് കോടതിയിലും ഇവര്‍ക്ക് ഹാജരാക്കേണ്ടി വന്നു. വിവേക് മതം മാറിയാല്‍ വിവാഹം കഴിപ്പിച്ച് നല്‍കാമെന്നായിരുന്നു നസ്ലിയയുടെ വീട്ടുകാരുടെ നിലപാട്. എന്നാല്‍ വിവേകും നസ്ലിയയും ഇതിന് തയ്യാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ