കേരളം

കടകംപളളിയുമായി ചർച്ച, വാക്കുതർക്കം, ഒടുവിൽ നാമജപവുമായി ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; കസ്റ്റഡിയിൽ

സമകാലിക മലയാളം ഡെസ്ക്

കാസർഗോഡ്: ചർച്ചയ്ക്ക് എന്ന പേരിൽ കടന്നുവന്ന് ​ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് മുന്നിൽ ബിജെപി നേതാക്കളുടെ അപ്രതീക്ഷിത പ്രതിഷേധം. ചർച്ച വാക്കുതർക്കത്തിലേക്കും പിന്നിട് പ്രതിഷേധത്തിലേക്കും കടന്നതോടെ ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത് അടക്കമുള്ള ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഹോസ്ദുർഗ് സ്റ്റേഷനിലേക്ക് മാറ്റി.

 കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം. മന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കൾ എത്തിയത്. മന്ത്രി ഇവരെ കാണാൻ അനുവാദം നൽകുകയും ചെയ്തു. ആദ്യം നല്ല നിലയിൽ തുടങ്ങിയ സംസാരം പിന്നീട് വാക്കുതർക്കത്തിലേക്കും പ്രതിഷേധത്തിലേക്കും കടക്കുകയായിരുന്നു. ഇതേതുടർന്ന് പൊലീസ് ഇടപെട്ട് ഇവരെ ബലംപ്രയോഗിച്ച് ഗസ്റ്റ് ഹൗസിന് പുറത്തിറക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍