കേരളം

ഈ ചോദ്യം കേരളത്തിലെ മന്ത്രിമാരോട് ചോദിക്കുമോ?: എസ്.പി യതീഷ് ചന്ദ്രയ്ക്ക് എതിരെ കേന്ദ്രമന്ത്രി; സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്ന് പൊന്‍ രാധാകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

പമ്പ: ശബരിമലയിലേക്ക് സ്വകാര്യ വാഹനത്തില്‍ പോകരുത് എന്ന് ആവശ്യപ്പെട്ട എസ്.പി യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. എസ്പി തന്നോട് ശബ്ദമുയര്‍ത്തി സംസാസാരിച്ചു. ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമോ എന്നാണ് എസ്പി ചോദിച്ചത്. ഈ ചോദ്യം അദ്ദേഹം കേരള ളത്തിലെ മന്ത്രിമാരോട്‌ ചോദിക്കുമോ? അതവര്‍ അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

സര്‍ക്കാര്‍ സ്വയം തിരുത്തണം, അല്ലെങ്കില്‍ ജനങ്ങള്‍ തിരുത്തും. സന്നിധാനത്ത് തിരക്ക് കുറഞ്ഞതിന് ആരാണ് കാരണം. അയ്യപ്പഭക്തര്‍ ശരണം വിളിക്കാന്‍ ഭയപ്പെടുകയാണ്. ശരണംവിളികളില്ലാതെ എങ്ങനെ ഒരു വിശ്വാസിക്ക് മലയയ്ക്ക് പോകാനാകും. കൂട്ടു പിരിയരുത് എന്നാണ് മുമ്പ് അനൗണ്‍സ് ചെയ്തിരുന്നത് ഇപ്പോള്‍ കൂട്ടംകൂടരുത് എന്നാണ് പറയുന്നത്. തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അയ്യപ്പ ഭക്തരെ ദ്രോഹിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ്. ആരും ശബരിമലയിലേക്ക് വരരുത് എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ശബരിമലയിലെ നിരോധനാജ്ഞ അനാവശ്യമാണ്. പ്രതിഷേധക്കാരേയും തീര്‍ത്ഥാടകരേയും എങ്ങനെ തിരിച്ചറുമെന്നും അദ്ദേഹം ചോദിച്ചു. 
യുവതീ പു്രവേശനത്തെ കുറിച്ചുള്ള സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. സുപ്രീംകോടതി വിധിയിലേക്ക് പോകുന്നില്ല, അത് വ്യത്യസ്തമാണ്, ഇപ്പോള്‍ ഭക്തരെ ഒരു തടസ്സവുമില്ലാതെ ശബരിമലയില്‍ കടത്തിവിടണം എന്നാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.  വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശരിയായി ഇടപെട്ടില്ലെങ്കില്‍ ഇടപെടുന്ന കാര്യം കേന്ദ്രം ആലോചിക്കും. 144 പിന്‍വലിക്കണം, ഭക്തരെ അവരുടെ വാഹനങ്ങളില്‍ എത്താന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം