കേരളം

ഞങ്ങള്‍ പ്രക്ഷോഭമേ നടത്തുന്നില്ല; ശബരിമലയില്‍ പ്രക്ഷോഭത്തിന്റെ ശക്തി കുറയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: ശബരിമലയിലെ പ്രക്ഷോഭത്തിന്റെ ശക്തി കുറക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി വി മുരളീധരന്‍. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നത് തെറ്റിദ്ധാരണമൂലമാണ്. ശബരിമലയുടെ നിയന്ത്രണങ്ങൡ സുരക്ഷാ ഏജന്‍സികള്‍ അയവുവരുത്താന്‍ തയ്യാറായിരിക്കുന്നു എന്ന വാര്‍ത്ത കണ്ടപ്പോള്‍ അത് സ്വാഗതാര്‍ഹമാണ് എന്നാണ് പറഞ്ഞത്. ഞങ്ങള്‍  പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല, പ്രക്ഷോഭം അയവ് വരുത്താന്‍ ഉദ്ദേശിക്കുന്നില്ല, കാരണം ഞങ്ങള്‍ പ്രക്ഷോഭമേ നടത്തുന്നില്ല.കൊട്ടാരക്കര സബ്ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

കെ. സുരേന്ദ്രന് എതിരെ കൂടുതല്‍ കേസുകള്‍ എടുക്കാനുള്ള തീരുമാനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങങ്ങളാണെന്നും മുരളീധരന്‍ പറഞ്ഞു. കെ സുരേന്ദ്രനും ശശികലയും പോയത് ദര്‍ശനം നടത്താനാണ്, നിരോധനം നിയമം ലംഘിക്കുന്നതിനല്ല, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കാണ്. ബിജെപിക്കാര്‍ക്ക് എതിരെ എടുക്കുന്ന സമീപനം എന്തുകൊണ്ട് നിയമം ലംഘിച്ച യുഡിഎഫിന് എതിരെ എടുക്കുന്നില്ല. ശബരിമല തീര്‍ത്ഥാനടത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇടത് സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് തടയുന്നത് ശബരിമലമയുടെ രീതികള്‍ അറിയാത്ത മലയാളികളല്ലാത്ത ഉദ്യോഗസ്ഥരെ സുരക്ഷാ ചുമതലകള്‍ ഏല്‍പ്പിക്കുന്നതിന്റെ ഫലമായിട്ടാണ്. ശബരിമലയെ താലിബാന്‍ ആക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ പറഞ്ഞത്. ഞങ്ങള്‍ താലിബാന് എതിരാണ്. സിപിഎമ്മാണ് താലിബാനെ പിന്തുണച്ചത്. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് എതിരു നിന്ന ആളുകളാണ് സിപിഎം. ഞങ്ങള്‍ എല്ലാത്തരത്തിലുമുള്ള തീവ്രവാദത്തിനും എതിരാണ്. ശബരിമല സര്‍ക്കാരിന്റേതും ദേവസ്വംബോര്‍ഡിന്റേതും പൊലീസിന്റേതും അല്ല, ഭക്തരുടെതാണ്. ക്ഷേത്രം അയ്യപ്പ ഭക്തര്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല