കേരളം

സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി നാമജപ പ്രതിഷേധം: നടപ്പന്തലില്‍ കയറ്റാതെ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ശബരിമല: സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം. എഴുപത്തഞ്ചോളം പേരടങ്ങുന്ന സംഘം വടക്കേ നടയില്‍ കര്‍പ്പൂരാഴിയുമായി ഒത്തുകൂടി. സന്നിധാനത്ത് ശരണം വിളിക്കുന്നവര്‍ക്ക് എതിരെ പൊലീസ് കേസെടുക്കുന്നതിന് എതിരെയാണ് പ്രതിഷേധമെന്ന് ഇവര്‍ വ്യക്തമാക്കി. എന്നാല്‍ നടപ്പന്തലിലേക്ക് നീങ്ങാനുള്ള ഇവരുടെ ശ്രമം പൊലീസ് തടഞ്ഞു. 

മാളികപ്പുറത്തേക്ക് മാറി നിന്ന് നാമജപം തുടരാന്‍ പൊലീസ് ഇവര്‍ക്ക് നിര്‍ദേശം നല്‍കി. ഇവര്‍ക്ക് ചുറ്റും പൊലീസ് വലയം തീര്‍ത്തിരിക്കുകയാണ്. 

സന്നിധാനത്തെ പൊലീസിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് എതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാമജപവുമായി ഒരുസംഘം ആളുകള്‍ ഒത്തുകൂടിയത്. ശബരിമലയില്‍ ശരണമന്ത്രം വിളിക്കുന്നത് തടയരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 

ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ പോകാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ശബരിമലയില്‍ സുരക്ഷാചുമതലയുളള എസ്പി യതീഷ് ചന്ദ്രയെയും വിജയ് സാഖറേയും പേരുപരാമര്‍ശിക്കാതെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇരുവര്‍ക്കും മലയാളം അറിയില്ലേയെന്ന് കോടതി ചോദിച്ചു. ശബരിമലയിലെ സുരക്ഷാക്രമീകരണവുമായി ബന്ധപ്പെട്ട് ഡിജിപി പുറത്തിറക്കിയ സര്‍ക്കുലര്‍ ഇരുവര്‍ക്കും മനസിലാകുന്നില്ലേ? എസ്പിയുടെ ശരീരഭാഷ തന്നെ ശരിയല്ല എന്ന് വ്യക്തമാക്കിയ കോടതി , ഇരുവരുടെയും പേരില്‍ ക്രിമിനല്‍ കേസ് ഉളളതല്ലേയെന്ന് ചോദിച്ചു. എസ്പിയുടെയും ഐജിയുടെയും വിശദാംശങ്ങള്‍ അറിയിക്കണമെന്ന്് വ്യക്തമാക്കിയ കോടതി ഇരുവരെയും നിയമിച്ചത് എന്തിന് എന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ