കേരളം

മാപ്പ് എഴുതി നല്‍കിയിട്ടില്ലെന്ന് പൊലീസ്; തടഞ്ഞത് മന്ത്രിയുടെ വാഹനം കടന്നുപോയി അഞ്ച് മിനിറ്റിന് ശേഷം വന്നവരെ

സമകാലിക മലയാളം ഡെസ്ക്

ശബരിമല; സ്വകാര്യവാഹനത്തില്‍ പമ്പയിലേക്ക് എത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം തടഞ്ഞു എന്ന പ്രചരണം തെറ്റാണെന്ന് പൊലീസ്. മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി അഞ്ച് മിനിറ്റിന് ശേഷം വന്നവരെയാണ് തടഞ്ഞത് എന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല വാഹനം തടഞ്ഞതിന് മാപ്പ് എഴുതി നല്‍കിയിട്ടില്ലെന്നും പരിശോധന റിപ്പോര്‍ട്ടാണ് നല്‍കിയതെന്നും പൊലീസ് വ്യക്തമാക്കി.

പമ്പയിലേക്ക് മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. അതിനാല്‍ ഒരു വാഹനം സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ തടയുകയായിരുന്നു എന്നാണ് എസ്പി ഹരിശങ്കര്‍ പറഞ്ഞു. പരിശോധന സ്ഥലത്ത് എത്തിയ സിഐയാണ് വാഹനം തിരിച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് മന്ത്രിയോട് സംസാരിച്ചെന്നും അദ്ദേഹത്തിന് കാര്യങ്ങള്‍ മനസിലായിട്ടുണ്ടെന്നും ഹരിശങ്കര്‍ പറഞ്ഞു. 

കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെയുണ്ടായിരുന്ന വാഹനത്തെ പ്രതിഷേധക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് തടഞ്ഞത്. പമ്പയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു