കേരളം

ശബരിമലയില്‍ നിരോധനാജ്ഞ സാങ്കേതികം മാത്രം, ഭക്തരെ തടയുന്ന സാഹചര്യമില്ലെന്ന് കടകംപളളി സുരേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ സാങ്കേതികം മാത്രമെന്ന് ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍. ഭക്തരെ തടയുന്ന  നിരോധനാജ്ഞ ശബരിമലയില്‍ ഇല്ല. അത്തരമൊരു സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്നും മന്ത്രി വ്യക്തമാക്കി. 

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേയാണ് മന്ത്രിയുടെ പ്രതികരണം. ശബരിമലയിലെ നിയന്ത്രണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കൂടി ലഭിച്ചശേഷം നിരോധനാജ്ഞ തുടരണോയെന്ന് പൊലീസ് തീരുമാനിക്കും.  ശബരിമലയില്‍ സുരക്ഷാ ചുമതലയുളള  ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഡി.ജി.പിയുമായി സംസാരിക്കും. അതിന് ശേഷമായിരിക്കും തീരുമാനം ഉണ്ടാവുക. 

സന്നിധാനം , പമ്പ ,നിലയ്ക്കല്‍ ,ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ബി.ജെ.പിയും യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു