കേരളം

കെ. സുരേന്ദ്രനെ അരമണിക്കൂര്‍ കസ്റ്റഡിയില്‍ വേണം: പൊലീസ് കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

റാന്നി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ബിജെപി നേതാവ് കെ. സുരേന്ദ്രനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. റാന്നി കോടതിയിലാണ് പൊലീസ് അപേക്ഷ നല്‍കിയത്.  അരമണിക്കൂര്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണം എന്നാണ് ആവശ്യം. 

ചിത്തിര ആട്ടപൂജയ്ക്കായി ശബരിമല നടതുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ കൊലപാതക ശ്രമവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. 

നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ ജയിലിലായ സുരേന്ദ്രന്  പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ കേസ് ചുമത്തി പൊലീസ് അറ്സ്റ്റ് രേഖപ്പെടുത്തിയത്.  ശബരിമല കലാപവുമായി ബന്ധപ്പെട്ട് ഒമ്പതുകേസുകളാണ് സുരേന്ദ്രന് എതിരെ നിലവിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്