കേരളം

ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് അനുമതിയില്ലാതെ ചെലവഴിക്കരുത്;  ഹൈക്കോടതി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുതെന്ന് ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥരുടെ ചെലവിനായി ദേവസ്വം ഫണ്ട് ഉപയോഗിക്കുന്നുവെന്ന ഹര്‍ജിയിലാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസയക്കാനും കോടതി ഉത്തരവായി. 

പൊലീസിന്റെ താമസം,ഭക്ഷണം എന്നിവ ആഭ്യന്തരവകുപ്പ് തന്നെയാണ് നല്‍കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സന്നിധാനത്തുള്ള പൊലീസുകാര്‍ക്ക് ഭക്ഷണവും താമസവും നല്‍കാന്‍ തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചു. ശബരിമലയില്‍ പതിനയ്യായിരം പൊലീസുകാരുണ്ടെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍ മൂവീയിരത്തില്‍ താഴെയെ ഉള്ളുവെന്നാണ് മനസ്സിലാക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു