കേരളം

അബുദബിയിലെ സ്റ്റേജ് ഷോയ്ക്കും ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി വേണം; ഡബ്ല്യുസിസി വീണ്ടും ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഡിസംബര്‍ ഏഴിന് താരസംഘടനയായ 'അമ്മ' അബുദബിയില്‍ വച്ച് നടത്താനിരിക്കുന്ന സ്റ്റേജ് ഷോയ്ക്ക് ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയെ  സമീപിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ധനസമഹാരണത്തിനായാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഡബ്ല്യുസിസി പ്രവര്‍ത്തകയായ റിമ കല്ലിങ്കല്‍ കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തോടൊപ്പമാണ് ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
 

ചലച്ചിത്ര മേഖലയില്‍ അഭിനേതാക്കളായ സ്ത്രീകള്‍ക്കായി ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ച് ഡബ്ല്യുസിസി നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. ഒരു തൊഴില്‍ദാതാവല്ലെന്നും  ക്ലബ്ബിന്റെ സ്വഭാവമാണ് സംഘടനയ്ക്കുള്ളതെന്നുമായിരുന്നു അമ്മ ഇതിന് കോടതിയില്‍ മറുപടി നല്‍കിയത്. ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ്  സ്റ്റേജ് ഷോയ്ക്കും കമ്മിറ്റി വേണമെന്ന ആവശ്യം റിമ ഉന്നയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച ഈ ആവശ്യം പരിഗണിക്കും. 

സംഘടനയിലെ സ്ത്രീകള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും  സ്റ്റേജ് ഷോയുടെ കാര്യത്തില്‍ വിശദമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായി 'അമ്മ'യുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി ഇന്ന് കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല