കേരളം

കുളത്തിൽ പോയ പന്ത് എടുക്കാൻ ശ്രമിച്ചു; പാലക്കാട് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഫുട്ബോൾ കളിക്കിടെ കുളത്തിലേക്ക് പോയ പന്ത് എടുക്കാനുള്ള ശ്രമത്തിനിടെ  രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ശ്രീഹരി (15),  ജംഷിദ് (15) എന്നിവരാണ് മരിച്ചത്. പാലക്കാട് ഭാരത്​മാത സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. 

വീട്ടില്‍നിന്ന് സ്‌കൂളിലേക്ക്​ പുറപ്പെട്ട കുട്ടികൾ സുഹൃത്തിന്റെ വീട്ടില്‍ പോകുകയും കുളത്തിനോടുചേർന്ന പാടത്ത് ഫുട്‌ബാള്‍ കളിക്കുകയുമായിരുന്നു. കളിക്കിടെ കുളത്തിലേക്ക് പോയ പന്ത് എടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. 

സുഹൃത്തുക്കളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. കുട്ടികൾക്കായി ഊർജ്ജിതമായ തിരച്ചിൽ നടത്തിയെങ്കിലും ഒരുമണിക്കൂര്‍ കഴിഞ്ഞാണ് മൃതദേ​ഹങ്ങൾ കണ്ടെത്താനായത്. ജില്ല ആശുപത്രിയിലെ പോസ്​റ്റു​മോർട്ടത്തിനുശേഷം മൃതദേഹം
ബന്ധുക്കൾക്ക് വിട്ടുനൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്