കേരളം

ശബരിമല കലാപം: പട്ടികജാതി മോര്‍ച്ച പ്രസിഡന്റിന്റെ അറസ്റ്റില്‍  ദേശീയ പട്ടികജാതി കമ്മീഷന്‍ വിശദീകരണം തേടി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ശബരിമല കലാപത്തില്‍ അറസ്റ്റിലായ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീറിനെതിരായ നടപടിയില്‍ ദേശീയ പട്ടികജാതി  കമ്മീഷന്‍ വിശദീകരണം തേടി. സംസ്ഥാന പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയും വിശദീകരണം നല്‍കണം എന്നാണ് ആവശ്യം.  യുവതീ പ്രവേശന വിഷയത്തില്‍ സന്നിധാനത്ത് നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു സുധീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിന് എതിരെ ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയിരുന്നു. 

പ്രകോപനമില്ലാതെയാണ് പോലീസ് സുധീറിനെ അറസ്റ്റുചെയ്തതെന്നും ആരാധനാ സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും തടസ്സപ്പെടുത്തിയെന്നുമാണ് പരാതി. കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് സുധീറിനെ അറസ്റ്റ് ചെയ്തതനെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം