കേരളം

സന്നിധാനത്തേക്ക് പോകാനെത്തിയ രാഹുല്‍ ഈശ്വറിനെ പൊലീസ് തടഞ്ഞു ; ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : സന്നിധാനത്തേക്ക് പോകാനെത്തിയ അയ്യപ്പധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ പൊലീസ് തടഞ്ഞു. നിലയ്ക്കല്‍ വെച്ചാണ് പൊലീസ് രാഹുല്‍ ഈശ്വറിനെ തടഞ്ഞത്. അനുമതി ഇല്ലാതെ സന്നിധാനത്തേക്ക് പോയാല്‍ കരുതല്‍ തടങ്കലിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

സന്നിധാനത്തേക്ക് പോകാന്‍ ഇരുമുടിക്കെട്ടുമായാണ് താനെത്തിയത്. എന്നാല്‍ തന്നെ നിലയ്ക്കല്‍ വെച്ച് തടയുകയായിരുന്നു. പമ്പയിലേക്ക് പോലും പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. അനുവാദമില്ലാതെ പോയാല്‍ പ്രിവന്റീവ് അറസ്റ്റുണ്ടാകുമെന്ന് എസ്പി അറിയിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

ബസില്‍ പോലും കയറ്റിവിടില്ലെന്ന് പൊലീസ് അറിയിച്ചു. നിരോധനാജ്ഞ ഉള്ളതിനാല്‍ സുഹൃത്തായ അഭിഭാഷകനൊപ്പമാണ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ദര്‍ശനം പോലും അനുവദിക്കില്ലെന്ന പൊലീസിന്റെ നിലപാട് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഭക്തരോടുള്ള അവഹേളനമാണ്. പൊലീസിന്റെ നടപടിക്കെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല