കേരളം

ഫയലുകള്‍ തീര്‍പ്പാക്കുന്ന തിരക്കില്‍ മാത്യു ടി തോമസ് ; നാളെ രാജിക്കത്ത് കൈമാറും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറും. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി രാജി സമര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ജനതാദള്‍ എസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജിവെക്കുന്നത്. 

കണ്ണൂര്‍, കോഴിക്കോട് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെയാണ് തലസ്ഥാനത്ത് മടങ്ങി എത്തുക. ഇതിനുശേഷം നേരില്‍ക്കണ്ട് മന്ത്രി രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കുക. ഇന്നലെയും ഓഫീസിലെത്തി മന്ത്രി മാത്യു ടി തോമസ് ഫയലുകള്‍ തീര്‍പ്പാക്കിയിരുന്നു. 

മാത്യു ടി തോമസിന് പകരം കെ കൃഷ്ണന്‍കുട്ടി എംഎല്‍എ മന്ത്രിയാകും. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമാണ് കെ കൃഷ്ണന്‍കുട്ടി. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രി സ്ഥാനം വച്ചു മാറാമെന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റമെന്നാണ് ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബംഗലൂരുവില്‍ വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം