കേരളം

ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം വിദഗ്ധസംഘം പരിശോധിച്ചു; ലക്ഷ്മിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും;ഡ്രൈവറെ ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ വിശദാന്വേഷണവുമായി പൊലീസ്. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണിത്.

ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ നിന്നുള്ള വിദഗ്ധസംഘം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ പരിശോധിച്ചു. അന്വേഷണസംഘത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഫോറന്‍സിക് മെഡിസിന്‍ സംഘം തലവനും ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറും അടങ്ങിയ നാലംഗസംഘം വാഹനം പരിശോധിച്ചത്. പരിശോധനയില്‍ നിന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ ഉരുന്ന സ്ഥാനം ഉള്‍പ്പടെ കൃത്യമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അപകടമുണ്ടായപ്പോള്‍ ആദ്യം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ചിലരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു. അപകടമുണ്ടായ അതേസമയത്ത് ഇതുവഴി വാഹനത്തില്‍ കടന്നുപോയവരാണിവര്‍. മറ്റു ജില്ലക്കാരണാണ് ഈ വാഹനത്തില്‍ ഉണ്ടായിരുന്നത്. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം ശ്രദ്ധയില്‍പ്പെട്ടതും ഇവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതും. ഇവരില്‍ ഒരാള്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയെ ആശുപത്രിയില്‍ എത്തിച്ച സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കുറിച്ച് വിവരമുണ്ടായില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരെ പറ്റിയുള്ള വിവരം പൊലീസിന് ലഭിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ ഇവരുടെ മൊഴിയെടുക്കും. ഡ്രൈവര്‍ അര്‍ജ്ജുനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

ബാലഭാസ്‌കറിന്റെ അച്ഛന്‍ പരാമര്‍ശിക്കുന്ന പാലക്കാട്ടെ ആശുപത്രി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ആശുപത്രി അധികൃതരെ വിളിച്ചുവരുത്തും. ആശുപത്രിയുമായി ബാലഭാസ്‌കറിനുണ്ടായ സാമ്പത്തിക ഇടപാടുകളും അച്ഛന്‍ നല്‍കിയ  പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്