കേരളം

ശബരിമലയില്‍ ഉണ്ണിയപ്പത്തിന്റെ വില കുറച്ചു: പുതിയ നിരക്ക് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം: ശബരിമല ക്ഷേത്രത്തിലെ വഴിപാട് പ്രസാദമായ ഉണ്ണിയപ്പത്തിന്റെ വിലയില്‍ 5 രൂപ ദേവസ്വം ബോര്‍ഡ് കുറച്ചു. 40 രൂപയായിരുന്നത് 35 രൂപയാക്കി. ഒരു പായ്ക്കറ്റില്‍ 8 ഉണ്ണിയപ്പമാണു വേണ്ടത്. 7 എണ്ണം നിറയ്ക്കാനുള്ള സൗകര്യമേ കവറിനുള്ളു. അതിനാലാണു വില കുറച്ചതെന്നാണു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. അതേസമയം അരവണയുടെ വിലയില്‍ മാറ്റമില്ല. 80 രൂപയാണു ഒരു ടിന്‍ അരവണയുടെ വില.

100 മില്ലി ആടിയ ശിഷ്ടം നെയ്യിന് 75 രൂപയാണ്. നെയ്യഭിഷേകം നടത്താന്‍ അവസരം കിട്ടാത്തവര്‍ക്ക് ആടിയ ശിഷ്ടം നെയ്യ് പ്രയോജനമാകും. പുഷ്പാഭിഷേകത്തിന് 10,000 രൂപയും അഷ്ടാഭിഷേകത്തിന് 5000 രൂപയുമാണ്. പുഷ്പാഭിഷേകത്തിനുള്ള പൂക്കളെല്ലാം സന്നിധാനത്തില്‍നിന്നു ലഭിക്കും. അഷ്ടാഭിഷേകത്തിനുള്ള സാധനങ്ങള്‍ ദേവസ്വത്തില്‍നിന്നു കിട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്