കേരളം

യുവതിയുടെ ലൈംഗികാതിക്രമ പരാതി: പി കെ ശശിക്കെതിരായ അച്ചടക്ക നടപടിയില്‍ തീരുമാനം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പി.കെ. ശശി എംഎല്‍എയ്‌ക്കെതിരായുള്ള അച്ചടക്ക നടപടി സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നു തീരുമാനിക്കും. ശശിക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് കത്തും നല്‍കിയിട്ടുണ്ട്. 

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച പാര്‍ട്ടി കമ്മിഷന്‍ നടപടിക്കു ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റും ഈ ശുപാര്‍ശ അംഗീകരിച്ചു. പരാതി വിഭാഗീയ നീക്കങ്ങള്‍ക്കായി ഉപയോഗിച്ചു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയവര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്.

സ്ത്രീ പീഡന പരാതിയില്‍ നടപടി വൈകുന്നതില്‍ അതൃപ്തിയുണ്ടെന്ന് വിഎസ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണത്തില്‍ ഇരട്ടത്താപ്പ് ഉണ്ടാകരുത്. പീഡന പരാതിയില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ കാല്‍നട പ്രചരണ ജാഥയില്‍ ശശിയെ ജാഥാ ക്യാപ്ടനായി നിയോഗിച്ചതിലും വിഎസ് അതൃപ്തി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി