കേരളം

കെഎം ഷാജി നാളെ മുതല്‍ നിയമസഭയില്‍: സ്പീക്കര്‍ക്ക് കത്ത് നല്‍കി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കെഎം ഷാജി നാളെ മുതല്‍ നിയമസഭയില്‍ എത്തും. ഷാജിയെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും നിയമസഭാ സെക്രട്ടറിക്കും ഷാജിയുടെ അഭിഭാഷകന്‍ കത്തുനല്‍കി. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെഎം ഷാജി നാളെ സഭയിലെത്തുമെന്ന് കത്തില്‍ പറയുന്നുണ്ട്. 

നാളെ മുതല്‍ ഹാജര്‍ കണക്കാക്കണമെന്നും ഇല്ലെങ്കില്‍ സുപ്രികോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കത്തില്‍ അറിയിച്ചു. കോടതിയുടെ ഇന്നത്തെ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതമാണ് കത്ത് നല്‍കിയത്.

കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെങ്കിലും ഉപാധികളോടെയാണ് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചത്. കേസില്‍ ജനുവരിയില്‍ അന്തിമവാദം കേള്‍ക്കും. അതുവരെ എംഎല്‍എല്‍ എന്ന നിലയില്‍ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഷാജിക്ക് ഉണ്ടാകില്ല. 

കേസിലെ എതിര്‍കക്ഷിയായ എംവി നികേഷ് കുമാറിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. വര്‍ഗീയത ഉണര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്ത് പ്രചാരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു കെഎം ഷാജിയെ അയോഗ്യനാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)