കേരളം

നറുക്കെടുപ്പിന് സിനിമാതാരങ്ങളും എംഎല്‍എമാരുമെത്തും ; ഭാഗ്യക്കുറി കൂടുതല്‍ ജനപ്രിയമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനായി ചലച്ചിത്ര താരങ്ങളെയും എംപിമാരെയും എംഎല്‍എമാരെയും പങ്കെടുപ്പിക്കാന്‍ ലോട്ടറി വകുപ്പ് തീരുമാനിച്ചു. നറുക്കെടുപ്പ് തത്സമയം ചാനലില്‍ സംപ്രേഷണം ചെയ്യുന്നതിനൊപ്പം ഇഷ്ടതാരങ്ങള്‍ നറുക്കെടുക്കാന്‍ എത്തുന്നത് ജനപ്രീതി വര്‍ധിപ്പിക്കുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. 

സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറിയ്‌ക്കെതിരെ വ്യാപക പ്രചരണം നടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും വകുപ്പ് വ്യക്തമാക്കി.

സീരിയല്‍ താരങ്ങളും നറുക്കെടുപ്പില്‍ അതിഥികളായി എത്തും. വിശ്വാസ്യതയുള്ളവര്‍ പങ്കെടുക്കുമ്പോള്‍ ആളുകള്‍ക്ക് അത് ഒരു പ്രചോദനമാകുമെന്നും വകുപ്പ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ