കേരളം

ഫേയ്‌സ്ബുക് ഗ്രൂപ്പിലൂടെ മകള്‍ വൈന്‍ വിറ്റു; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഫേയ്‌സ്ബുക് കൂട്ടായ്മയിലൂടെ വൈന്‍ വിറ്റതിന് തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. വീട്ടില്‍ നിര്‍മിച്ച വൈന്‍ അനധികൃതമായി വില്‍പ്പന നടത്തിയതിനാണ് മ്യൂസിയം ലെനിന്‍ നഗര്‍ വിശാഖം ഹൗസില്‍ മൈക്കിള്‍ ഗില്‍ഫ്രഡ്(56) അറസ്റ്റിലായത്. 'അനന്തപുരിയിലെ രുചിക്കൂട്ടായ്മ' എന്ന ഫേയ്‌സ്ബുക് ഗ്രൂപ്പിലൂടെ മൈക്കിളിന്റെ മകള്‍ ലിന്‍ഡയാണ് വൈന്‍ വില്‍പ്പന നടത്തിയത്. 

650 മില്ലിലീറ്ററിന് 650 രൂപ നിരക്കിലാണ് വൈന്‍ വിറ്റത്. മൈക്കിളാണ് വൈന്‍ തയാറാക്കിയിരുന്നതെന്ന് എക്‌സൈസ് സിഐ ടി.അനികുമാര്‍ പറഞ്ഞു. ഇവരുടെ വീട്ടില്‍ നിന്ന് 106 കുപ്പി വൈന്‍ എക്‌സൈസ് പിടിച്ചെടുത്തു. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ വിവാദമായ ഫേയ്‌സ്ബുക്ക് ഗ്രൂപ്പായ 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുടേയും (ജിഎന്‍പിസി)' മോഡറേറ്ററാണ് മൈക്കിളിന്റെ മകള്‍ ലിന്‍ഡ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്