കേരളം

 മതവികാരം വ്രണപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ; രഹനാ ഫാത്തിമ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

 കൊച്ചി: അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന കേസില്‍ ആക്ടിവിസ്റ്റും നടിയുമായ രഹനാ ഫാത്തിമയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലാണ്  ഇവരെ കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടെന്നു ചൂണ്ടിക്കാട്ടി ബിജെപി  നേതാവ് ബി രാധാകൃഷ്ണ മേനോന്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ മാസം 20ന് കേസെടുത്തിരുന്നു.  രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. 

സുപ്രിം കോടതി വിധിക്ക് പിന്നാലെ കറുപ്പുടുത്ത് മാലയിട്ടിരിക്കുന്ന ഫോട്ടോയോടൊപ്പമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. രഹനയുടെ അറസ്റ്റ് വൈകുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റുണ്ടായത്. 

പത്തനംതിട്ടയിലേക്ക് ഇവരെയെത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തുലാമാസ പൂജാ സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പമാണ് പൊലീസ് സംരക്ഷണയില്‍ ഇവര്‍ ദര്‍ശനത്തിനെത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. പൊലീസ് സുരക്ഷ ഒരുക്കിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പന്തലില്‍ നിന്നും മടങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ