കേരളം

മൃതദേഹത്തില്‍ മദ്യത്തിന് സമാനമായ ഗന്ധം; ദുരൂഹതയേറ്റി സനലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡി.വൈ.എസ്.പി തള്ളിയിട്ട് കൊന്ന സനലിന്റെ മൃതദേഹത്തില്‍ മദ്യത്തിന് സമാനമായ ഗന്ധം ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആമാശയത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആന്തരികാവയവങ്ങളുടെ  രാസ പരിശോധനയില്‍ മാത്രമേ മദ്യം തന്നെയാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  
മദ്യപിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പരുക്കേറ്റ് കിടന്ന സനലിനെ പൊലീസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. 

തലയ്‌ക്കേറ്റ ഗുരുതരമായ ക്ഷതങ്ങളാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. തലയ്ക്ക് പിന്നിലും ഇരുവശത്തും നെഞ്ചിലും വയറിലും മുറിവുകളുണ്ട്. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തി.ഉള്ളില്‍ മദ്യം ചെന്നിരുന്നോയെന്നും ഉണ്ടെങ്കില്‍  എത്ര അളവിലുണ്ടായിരുന്നുവെന്നും രക്തത്തിന്റേയും ആന്തരാവയവങ്ങളുടെയും രാസപരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. 

കഴിഞ്ഞ അഞ്ചിന് രാത്രി നെയ്യാറ്റിന്‍കരയില്‍ വച്ച് ഡിവൈഎസ്പിയുമായുളള തര്‍ക്കത്തിനിടെയാണ് സനല്‍ കൊല്ലപ്പെട്ടത്.  വഴക്കിനിടെ ഡി.വൈ.എസ്.പി. പിടിച്ചുതള്ളിയ സനലിനെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കിടന്ന സനല്‍ മദ്യപിച്ചിട്ടുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ പൊലീസുകാര്‍ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് പ്രദേശവാസികള്‍ അന്നേ ആരോപിച്ചിരുന്നു.പ്രതിയായ ഡി.വൈ.എസ്.പി  ബി.ഹരികുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ