കേരളം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയില്ല; പൊലീസുകാരുടെ ശമ്പളം പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പ്രളയത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറാവാതിരുന്ന പൊലീസുകാരുടെ ശമ്പളം പിടിച്ചെടുത്തു. ഇടുക്കി ജില്ലയിലെ പൊലീസുകാരുടെ ശമ്പളമാണ് പിടിച്ചെടുത്തത്. 

ഇതിനെതിരെ ഒരു പൊലീസുകാരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇവരുടെ സെപ്തംബറിലെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിച്ചെടുത്തത്. 30 ദിവസത്തെ ലീവ് സറണ്ടര്‍ വഴി സാലറി പിടിക്കുകയായിരുന്നു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നല്‍കാതെ വിട്ടുനില്‍ക്കുന്നത് ജില്ലയിലെ പൊലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പറഞ്ഞ,് ഏത് വിധേനയും പൊലീസുകാരില്‍ നിന്നും സമ്മതപത്രം വാങ്ങിയെടുക്കണം എന്ന് പറഞ്ഞ് ഉന്നതദ ഉദ്യോഗസ്ഥരില്‍ നിന്നും സമ്മര്‍ദ്ദം വന്നതായാണ് സൂചന.

സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള ഭീഷണികള്‍ ചില ഡിവൈഎസ്പിമാര്‍ ഉയര്‍ത്തിയിരുന്നതായും പറയപ്പെടുന്നു. വിസമ്മത പത്രം നല്‍കിയ പൊലീസുകാരെ മൂന്നാറിലെ നീലക്കുറിഞ്ഞി സീസണില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കയച്ചതും വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ