കേരളം

മാപ്പ് പറഞ്ഞാല്‍ തീരില്ല; പിസി ജോര്‍ജ് കുടുങ്ങുന്നു, കന്യാസ്ത്രീയെ അപമാനിച്ചതിന് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡനക്കേസില്‍ ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിന് എതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം ഐപിഎസി 509 പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഒരുവര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റമാണ് സ്ത്രീത്വത്തെ അപമാനിക്കല്‍. കോട്ടയത്തെ പത്രസമ്മേളനത്തില്‍ വെച്ചായിരുന്നു പൂഞ്ഞാര്‍ എംഎല്‍എ കന്യാസ്ത്രീയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. അധിക്ഷേപ പരാമര്‍ശത്തിന് എതിരെ കന്യാസ്ത്രീയും പരാതി നല്‍കിയുന്നു. പ്രാഥമിക അന്വേഷണത്തില്‍ പിസി ജോര്‍ജ് കുറ്റക്കാരനാണ് എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 

പരാമര്‍ശം വിവാദമായ പശ്ചാതലത്തില്‍ മാപ്പ് പറഞ്ഞ് തലയൂരാന്‍ പീസി ജോര്‍ജ് ശ്രമിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് തെളുവുണ്ടായതിനാല്‍ കേസെടുക്കുന്നതില്‍ തെറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്