കേരളം

സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണി; അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചസുപ്രം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് അറസ്റ്റില്‍. ഹൈക്കോടതിയുടെ സമീപം ബസ്സിറങ്ങിയ ശ്രീരാജിനെപൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഹൈക്കോടതിക്ക് സമീപം ആത്മഹത്യചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.


ആത്മഹത്യാ ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ ഹൈക്കോടതിക്ക് സമീപം ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ വലിയ സന്നാഹം ഒരുക്കിയിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 

പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കോടതി ഉത്തരവിനെതിരെ ശ്രീരാജ് മുദ്രാവാക്യം വിളിച്ചു.കോടതി വിധി അംഗീകരിക്കാനാകില്ലെന്ന് വിളിച്ചുപറഞ്ഞ യുവാവ് തന്റെ പ്രതിഷേധം ഭരണകൂടവും നീതിപീഠവും കാണണം. ഒരു ഹിന്ദുവെന്ന നിലയില്‍ തന്റെ പ്രതികരണമാണെന്നും തന്റെ പോരാട്ടം തുടരുമെന്നും യുവാവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ