കേരളം

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വിഴിഞ്ഞത്ത് പൊലീസ് കസ്റ്റഡിയില്‍; ഐബി അന്വേഷണം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെത്തിയ അഞ്ചംഗ റോഹിങ്ക്യന്‍ കുടുംബത്തെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദില്‍ നിന്ന്‌ ട്രെയിനിലെത്തിയ സംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കേരളത്തിലെത്തുമെന്ന റയില്‍വെ സുരക്ഷാ സേനയുയുടെ മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാതലത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. തൊഴില്‍ തേടി വന്നരാണ് എന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലേക്കുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പലായനത്തെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇന്നലെ ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ഇവര്‍ ഇന്ന് രാവിലെ ഓട്ടോയില്‍ വിഴിഞ്ഞത്തെത്തിയെന്നാണ് വിവരം. ഇവര്‍ക്കൊപ്പം രണ്ടു കുഞ്ഞുങ്ങളുമുണ്ട്. ജോലി തേടിയെത്തിയതാണ് എന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ കുടുംബസമേതം കേരളത്തിലേക്കെത്തുന്നു എന്നായിരുന്നു റയില്‍വെസംരക്ഷണ സേനയുടെ മുന്നറിയിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍