കേരളം

വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിച്ചാലേ മുറി നല്‍കൂയെന്ന് ഹോട്ടലുകള്‍; കളക്ടര്‍ക്ക് പരാതിയുമായി യുവാവ് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ മുറി നല്‍കാനാവില്ലെന്ന ഹോട്ടല്‍ അധികൃതരുടെ നിലപാടിനെതിരെ രൂക്ഷപ്രതികരണവുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്ക് കോഴിക്കോട് ഭാര്യയുമായി ചെന്നപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മന്‍സൂര്‍ കൊച്ചുകടവ് എന്ന യുവാവാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ഭാര്യയുമൊന്നിച്ച് കോഴിക്കോട് ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തി. ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആണെന്നുള്ള തെളിവ് നല്‍കാതെ മുറി നല്‍കാനാവില്ലെന്നായിരുന്നു അവരുടെ വാദം. ഒടുവില്‍ ഭാര്യയും ഭര്‍ത്താവും ആണെന്ന് കാണിക്കാനുള്ള വിവാഹ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുക്കേണ്ടി വന്നു. ഒരു സ്ത്രീയും പുരുഷനും തമ്മിലുളള വിവാഹേതര ലൈംഗിക ബന്ധം പോലും കുറ്റകരമല്ലെന്ന സുപ്രിം കോടതിയുടെ വിധി വന്നിട്ട് അധികം ദിവസ്സമായിട്ടില്ല. പക്ഷെ കോഴിക്കോടുള്ള ബഹുഭൂരിപക്ഷം ഹോട്ടലുകള്‍ക്കും അത് കുറ്റകൃത്യമാണ് - മന്‍സൂര്‍ കുറിച്ചു. 

ഇതിനെതിരെ കളക്ടര്‍ക്ക്  പരാതി നല്‍കാനാണ് തന്റെ തീരുമാനമെന്നും മന്‍സൂര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ