കേരളം

​ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്കിൽ വൻ വർദ്ധന;  ക്ഷേത്ര സന്നിധിയിൽ വിവാഹചിലവ് ഇരട്ടിയായി, ചോറൂണിന് നാലിരട്ടിയായി 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകളുടെ നിരക്കിൽ വൻ വർദ്ധന. ക്ഷേത്ര സന്നിധിയിൽ വിവാഹം നടത്തുന്നതിന് നിലവിൽ 250രൂപയായിരുന്നത് 500രൂപയായി വർദ്ധിപ്പിച്ചു. വിശ്വരൂപം വഴിപാട് 100ൽ നിന്ന് 1000 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്.

പാൽപായസം 140 രൂപയിൽ നിന്ന് 180രൂപയാക്കി. നെയ്പായസത്തിന് 200രൂപയിൽ നിന്ന് 240രൂപയായി. തുലാഭാരത്തിന്റെ തട്ടിൽ അഞ്ച് രൂപയായിരുന്നത് 100രൂപയാക്കി. രണ്ടായിരം രൂപയുണ്ടായിരുന്ന കൃഷ്ണനാട്ടം കളിക്ക് ഇനിമുതൽ മൂവായിരം രൂപയാണ്. 20 രൂപയായിരുന്ന കുട്ടികൾക്കുള്ള ചോറൂൺ വഴിപാട് 100 രൂപയാക്കി. പുതുക്കിയ നിരക്കുകൾ അടുത്ത ദിവസം മുതൽ നിലവിൽ വരും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ