കേരളം

മഴ തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കും; പരമാവധി സംഭരണശേഷിക്കടുത്ത് ഡാമുകള്‍; ആശങ്ക വേണ്ടെന്ന് അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അറബിക്കടലിന് സമീപം രൂപംകൊള്ളുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും  സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിക്ക് അടുത്ത് തുടരുന്നു.സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടായാല്‍ ഡാമുകള്‍ വീണ്ടും തുറന്നുവിടേണ്ട സ്ഥിതി വരും. എങ്കിലും ആശങ്കവേണ്ടെന്ന് ജില്ലാഭരണകൂടങ്ങള്‍ അറിയിച്ചിട്ടുണ്ട്. 

ഇടുക്കി അണക്കെട്ടില്‍ ആകെ സംഭരണശേഷിയുടെ എണ്‍പത്തിരണ്ട് ശതമാനമാണ് നിലവിലെ ജലനിരപ്പ്. 2387.74 അടി.  മുല്ലപ്പെരിയാറില്‍ 127. 5 അടിയാണ് ജലനിരപ്പ്. ആനയിറങ്കലില്‍ ജലനിരപ്പ് പരാമവധി സംഭരണശേഷിയിലെത്തി.കുണ്ടള ഡാമിലെ ജലനിരപ്പ് 96 ശതമാനത്തിലെത്തി.മുന്‍കരുതല്‍ നടപടിയായി മാട്ടുപ്പെട്ടി ഡാമിലെ രണ്ട് ഷട്ടറുകള്‍ ഇന്നു  തുറക്കും . ഘട്ടംഘട്ടമായി  25 ക്യുമെക്‌സ് വെള്ളം ഹെഡ് വര്‍ക്ക്‌സ് ഡാമിലേക്കാണ് ഒഴുക്കുന്നത്. പമ്പയില്‍  975.45 മീറ്ററും കക്കി ഡാമില്‍  975.003 മീറ്ററുമാണ് ആണ് ജലനിരപ്പ്.  പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. 

പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരിഞ്ചു വീതം തുറന്നിരിക്കുന്നു. നിലവിലെ ജലനിരപ്പ് 78.64 മീറ്റര്‍.  115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുളള മലമ്പുഴ അണക്കെട്ടില്‍ 113.95 മീറ്റര്‍ വെളളം നിലവിലുണ്ട്. 77.88 മീറ്റര്‍ പരമാവധി സംഭരണശേഷിയുളള മംഗലംഡാമിന്റെ നാലു ഷട്ടറുകള്‍ വഴി അഞ്ചു സെന്റിമീറ്റര്‍ വീതം വെളളം തുറന്നുവിടുന്നു. നിലവില്‍ 77.10 മീറ്റര്‍ വെളളമാണ് അണക്കെട്ടിലുളളത്. നെല്ലിയാമ്പതി മലനിരകളില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ പോത്തുണ്ടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടാകുമെന്നതിനാല്‍ നെല്ലിയാമ്പതിയിലേക്കുളള വിനോദ സഞ്ചാരികളുടെ യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. 

കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പുയരുന്നു. കിഴക്കന്‍ വെള്ളത്തിന്റെ വരവാണു കാരണം. പമ്പിങ് നടക്കുന്നതിനാല്‍ അവിടെ പ്രശ്‌നമില്ല. താഴ്ന്ന പ്രദേശങ്ങളില്‍ റോഡുകളിലും ചില വീടുകളുടെ മുറ്റത്തും ഒരടിയോളം വെള്ളം കയറിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്