കേരളം

കുഞ്ഞു ബാലഭാസ്‌കര്‍ എത്തി, ബാല വിടവാങ്ങിയ അന്ന് അമ്മത്തൊട്ടിലിലെ മണികള്‍ മുഴക്കി

സമകാലിക മലയാളം ഡെസ്ക്

ലക്ഷ്മിയെ തനിച്ചാക്കി ജാനിയുടെ അടുത്തേക്ക് പറന്ന ബാലഭാസ്‌കറിന് ഹൃദയം നുറുങ്ങി യാത്രയയപ്പ് നല്‍കുകയായിരുന്നു നമ്മള്‍. ബാലയ്ക്ക് വിട നല്‍കിയപ്പോള്‍ ആ സമയം ഒരു കുഞ്ഞു ബാലഭാസ്‌കര്‍ പിറന്നു. അമ്മത്തൊട്ടിലില്‍...

ബാലഭാസ്‌കര്‍ വിടപറഞ്ഞ രാത്രിയില്‍ ഒന്‍പത് മണിയോടെയാണ് അമ്മത്തൊട്ടിലിലെ മണികള്‍ കിലുങ്ങി കുഞ്ഞു ബാല തന്റെ വരവറിയിച്ചത്. മൂന്ന് ദിവസം മാത്രം പ്രായമായിരുന്ന ആണ്‍കുട്ടിയായിരുന്നു അത്. കുഞ്ഞിനെ കയ്യിലെടുത്ത് ലാളിക്കവെ അവന് എന്ത് പേര് വിളിക്കണം എന്നതില്‍ അമ്മത്തൊട്ടില്‍ അധികൃതര്‍ക്ക് ചിന്തിക്കാന്‍ ഏറെ ഉണ്ടായില്ല. 

സമിതി ജനറല്‍ സെക്രട്ടറിയായ എസ്.പി.ദീപക് കുഞ്ഞിനെ കയ്യിലെടുത്ത് വിളിച്ചു, ബാലഭാസ്‌കര്‍. അമ്മത്തൊട്ടിലീലൂടെ ലഭിക്കുന്ന 251ാമത്തെ കുരുന്നാണ് ബാലഭാസ്‌കര്‍. ബാലഭാസ്‌കര്‍ വിടപറഞ്ഞ ദിനം തങ്ങളുടെ കൈകളിലേക്ക് എത്തിയ കുരുന്നിന്റെ ദത്തെടുക്കല്‍ പ്രക്രീയ പൂര്‍ത്തിയാക്കാനുള്ള സമിതിയുടെ നടപടികള്‍ തുടങ്ങി കഴിഞ്ഞു. കുഞ്ഞിന്റെ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടണം എന്നാണ് നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്