കേരളം

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത് ; ഹൈക്കോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അന്താരാഷ്ട്രീയ ഹിന്ദു പരിഷദ് (എഎച്ച്പി) ആണ് സുപ്രീംകോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. 

ഈ മാസം 18 ന് ശബരിമല നട തുറക്കുമ്പോള്‍, 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് റിട്ട് പെറ്റീഷനില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നരേന്ദ്രമോദിയെ വിമര്‍ശിച്ച് വിശ്വഹിന്ദു പരിഷദില്‍ നിന്നും പുറത്തുപോയ ഹിന്ദുത്വ നേതാവ് പ്രവീണ്‍ തൊഗാഡിയ രൂപീകരിച്ച സംഘടനയാണ് അന്താരാഷ്ട്രീയ ഹിന്ദു പരിഷദ്.

സ്ത്രീകളെ പ്രായഭേദമെന്യേ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര സംവിധാനം ആണ്. അചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കലാണ് അവരുടെ ചുമതല. എന്നാല്‍ ഇതില്‍ ബോര്‍ഡ് പരാജയപ്പെട്ടെന്നും എന്‍എസ്എസ് ആരോപിച്ചിരുന്നു. 

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും വിവിധ ഭക്തജന സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.ഡിസിസിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഉപവാസ സമരവും സംഘടിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ