കേരളം

ഇതെല്ലാം ദൈവത്തിന്റെ പരീക്ഷണമായിരുന്നു;ഇതിനെക്കാള്‍ വലുത് വന്നാല്‍ പോലും അതിജീവിക്കും: ഹനാന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനെപ്പറ്റി സംശയമുണ്ടെന്ന് ഹനാന്‍. കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് കോഴിക്കോട്ടുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഹനാന്‍ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്നതിനിടെ ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അപകടത്തെപ്പറ്റി സംശയം ഉന്നയിച്ചത്. കോഴിക്കോടുനിന്ന് കൊടുങ്ങല്ലൂരിലെത്താന്‍ സമയം കൂടുതലെടുത്തതും അപകടത്തെപ്പറ്റി െ്രെഡവര്‍ കള്ളം പറഞ്ഞതുമാണ് ഹനാന്റെ സംശയത്തിന് അടിസ്ഥാനം.

അപകടം നടന്ന ദിവസം കൂട്ടുകാരിയുടെ വാഹനത്തിലാണ് സഞ്ചരിച്ചത്. രണ്ട് ദിവസത്തേക്കുവേണ്ടിയാണ് െ്രെഡവറെ ഏര്‍പ്പെടുത്തിയത്. അടുത്ത കൂട്ടുകാരിയാണ് െ്രെഡവറെ ഏര്‍പ്പെടുത്തിത്തന്നത്.  തിരുവനന്തപുരത്തുനിന്ന് വൈകീട്ട് 5.30 പുറപ്പെട്ട് വാഹനം കോഴിക്കോട് മുക്കത്ത് അടുത്ത ദിവസം പുലര്‍ച്ചെ എത്തി. എന്നാല്‍, വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം താന്‍ കോഴിക്കോടുനിന്ന് വൈകീട്ട് 5.30 ന് പുറപ്പെട്ട വാഹനം പുലര്‍ച്ചെ ആറിനാണ് കൊടുങ്ങല്ലൂരിലെത്തിയത്. ഇടയ്ക്കുവച്ച് കാര്‍ നിര്‍ത്തി ഉറങ്ങിയെന്നാണ് െ്രെഡവര്‍ പറയുന്നത്. എന്നാല്‍ യാത്രയ്ക്കിടെ താന്‍ ഇടയ്ക്കിടെ ഉണര്‍ന്ന് സമയം നോക്കിയിരുന്നു.  െ്രെഡവര്‍ എവിടെയും വണ്ടി നിര്‍ത്തിയിട്ട് ഉറങ്ങിയിട്ടില്ല. വാഹനം അത്യാവശ്യം വേഗത്തിലാണ് സഞ്ചരിച്ചത്.

അപകടം നടന്ന സമയത്ത് താന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും െ്രെഡവര്‍ കള്ളം പറഞ്ഞു. നേരം വൈകിയതും കള്ളം പറഞ്ഞതുമാണ് സംശയത്തിന് ഇടയാക്കിയത്. ആര്‍ക്കായാലും സംശയമുണ്ടാകാം. അത് ഇപ്പോഴുമുണ്ട്. അന്തിമ നിഗമനത്തിലെത്തേണ്ടത് പോലീസാണെന്നും ഹനാന്‍ പറഞ്ഞു.

മറ്റ് പല അപകടങ്ങളെയും താരതമ്യപ്പെടുത്തുമ്പോള്‍ തനിക്കുണ്ടായത് വലിയ അപകടമല്ല. ഒരു കാറപകടത്തിലാണ് ബാലഭാസ്‌കര്‍ ചേട്ടന്‍ പോയത്. ഇതെല്ലാം ദൈവത്തിന്റെ ഒരു പരീക്ഷണമായിരിക്കും. ഇനി എത്ര വലിയ അപകടമുണ്ടായാലും നമുക്ക് അതിനെ അതിജീവിച്ചല്ലേ പറ്റുവെന്നും ഹനാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്