കേരളം

എസ്എഫ്‌ഐ പ്രവര്‍ത്തകരെ റോഡിലിട്ട് വെട്ടി; പരുക്കേറ്റത് മടപ്പള്ളി കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്ക്‌

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  മടപ്പള്ളി ഗവണ്‍മെന്റ് കോളെജ് യൂണിയന്‍ ഭാരവാഹികളെ റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടി പരുക്കേല്‍പ്പിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരുക്കേറ്റ സജിത്ത് ലാല്‍, തോട്ടക്കര ശ്രീജിത്ത്, കിഷോര്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. 

ഇന്നലെ രാത്രി 7.15 ഓടെയാണ് സംഭവമുണ്ടാകുന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമി സംഘം വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി. കുറ്റിയാടി വടയത്തിന് അടുത്തുള്ള പോയിന്റ് മുക്കില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ വിദ്യാര്‍ത്ഥികള്‍ ബഹളം വെച്ചതിനെതുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചത്. കോളേജ് യൂണിയന്‍ ഭാരവാഹിയായ വേളം കാക്കുനിയിലെ സായൂജിന്റെ വീട്ടില്‍ പോയി കുറ്റിയാടിയിലേക്ക് തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്