കേരളം

ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് പോയാലും രക്ഷയില്ല; കേരളത്തിന് ആശങ്ക തീര്‍ത്ത് രണ്ട് ന്യൂനമര്‍ദങ്ങള്‍ കൂടി 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ന്യൂനമര്‍ദം ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് പോയാലും കേരളത്തിന് മുകളില്‍ ഭീതി വിതയ്ക്കുന്ന കാര്‍മേഘം വിട്ടകലുന്നില്ല. ചുഴലിക്കാറ്റ് ഒമാന് തീരത്തേക്ക് നീങ്ങിയാല്‍ ചൊവ്വാഴ്ചയോടെ കേരളത്തില്‍ ആശ്വസിക്കാമായിരുന്നു. എന്നാല്‍ കന്യാകുമാരിക്ക് താഴെ നിന്ന് വന്‍തോതില്‍ മേഘങ്ങള്‍ കയറി വരുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും മലയോര മേഖലയില്‍ മഴയുടെ സാധ്യത കൂട്ടുന്നുവെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദം രൂപപ്പെട്ടുവെങ്കിലും സംസ്ഥാനത്തെ ഉലയ്ക്കുന്ന രീതിയില്‍ മഴ എത്തിയില്ല. തിങ്കളാഴ്ചയോടെ ഒഡീഷാ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദവും, കന്യാകുമാരിക്ക് താഴെ മറ്റൊരു ന്യൂനമര്‍ദവും ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇതാണ് അറബിക്കടലിലെ ന്യൂനമര്‍ദം മൂലമുള്ള മഴ കുറച്ചത്. 

ഒഡീഷയില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം അറബിക്കടലില്‍ നിന്നും മേഘങ്ങളെ വലിച്ചടുപ്പിക്കുന്നതിനൊപ്പം, കന്യാകുമാരിക്ക് താഴെ രൂപം കൊണ്ട ചുഴിയും മേഘങ്ങളെ ആകര്‍ഷിക്കും. ഇത് ഒമാനിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിനെ ദുര്‍ബലമാക്കും. ഇതോടെ കേരള-കര്‍ണാടക തീരം കേന്ദ്രീകരിച്ചായിരിക്കും മഴപ്പാത്തിയുടെ പ്രകടനം. ഇത് കേരളത്തില്‍ കനത്ത മഴ കൊണ്ടുവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു