കേരളം

ബിഷപ്പ് ജയിലില്‍ തന്നെ ; ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. ഈ മാസം 20 വരെയാണ് റിമാന്‍ഡ് നീട്ടിയത്. റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് ബിഷപ്പിനെ പാല കോടതിയില്‍ ഹാജരാക്കിയിരുന്നു. 

പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കോടതി റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം 24 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. 

ഹൈക്കോടതി നേരത്തെ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അടുത്തയാഴ്ച  ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ബിഷപ്പിന്റെ അഭിഭാഷകരുടെ നീക്കം. അതേസമയം ബിഷപ്പിനെതിരെയുള്ള  അനുബന്ധ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പൊലീസിന്റെ നീക്കം. ബിഷപ്പിനെതിരെ കൂടുതല്‍ പരാതിയും മൊഴികളും ലഭിക്കാനുള്ള സാഹചര്യം ഉള്ളതിനാല്‍ അന്വേഷണ സംഘം വൈകാതെ ജലന്ധറിലേക്ക് പോകും. 

കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകള്‍ അടക്കം നിരവധി പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തുണ്ട്. ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുറവിലങ്ങാട് മഠത്തില്‍ വെച്ച് ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചു എന്ന കന്യാസ്ത്രീയുടെ പരാതി സത്യമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും