കേരളം

ശക്തമായ മഴ: ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകളും തുറന്നു, അഞ്ചുമീറ്റര്‍ വീതം ഉയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പെരിയാര്‍വാലി ജലസേചന പദ്ധതിയുടെ ഭാഗമായ ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകളും അഞ്ചുമീറ്റര്‍ വീതം ഉയര്‍ത്തി. മുന്‍കരുതല്‍ നടപടിയുടെഭാഗമായി ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണു നടപടി. ഭൂതത്താന്‍കെട്ട് സംഭരണിയില്‍ ഇപ്പോള്‍ 26.5 മീറ്ററാണു ജലവിതാനം. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 35 മീറ്ററാണ്. 

കിഴക്കന്‍ മേഖലകളില്‍ മഴ ഇതുവരെ ശക്തമായിട്ടില്ല. ഇതേസമയം ഇടമലയാര്‍ മേഖലയില്‍ മഴയില്ലെങ്കിലും അണക്കെട്ടിന്റെ നാലുഷട്ടറുകളും ഇന്നലെ വൈകിട്ട് നാലിനു 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി. എന്നാല്‍ ഇടമലയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ ഷട്ടര്‍ നിരപ്പിനെക്കാള്‍ ഒന്നരമീറ്ററിലേറെ താഴെയാണു ജലവിതാനം. അതുകൊണ്ട് തുറന്ന ഷട്ടറകുള്‍ വഴി ഇപ്പോള്‍ വെള്ളം പുറത്തേക്കു ഒഴുകുന്നില്ല.

ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരുമെന്ന പ്രതീക്ഷയിലാണു ഷട്ടറുകള്‍ തുറന്നു വച്ചിട്ടുള്ളത്. ഇന്നലെ വൈകിട്ട് 159.45 മീറ്ററായിരുന്നു സംഭരണിയിലെ ജലവിതാനം. ഇത് 161 മീറ്റര്‍ കഴിഞ്ഞാല്‍ മാത്രമെ വെള്ളം പുറത്തേക്കു ഒഴുകുകയുള്ളു. ഇടമലയാറില്‍ കഴിഞ്ഞ പ്രളയകാലത്ത് 170 മീറ്റര്‍ വരെ ജലവിതാനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് അണക്കെട്ടിലെ ഷട്ടറുകള്‍ ഒരുമാസക്കാലം തുറന്നു വച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു