കേരളം

ശബരിമല വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അയ്യപ്പ ഭക്തർ; ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുന്നു- പികെ കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അയ്യപ്പ ഭക്തരാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. വിഷയത്തിൽ ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുകയാണ്. കോടതികൾ ജനഹിതം മനസിലാക്കണം, നാളെ മറ്റേത് മതവിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികൾ വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസികൾ പവിത്രമെന്ന് കരുതുന്ന വിശ്വാസത്തിന്‍റെ കൂടെയാണ് മുസ്ലീം ലീഗെന്നും സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്