കേരളം

അമ്പലത്തില്‍ പോകാന്‍ താല്‍പ്പര്യപ്പെടുന്നു എന്നത് എന്റെ മാത്രം അഭിപ്രായമാണ്: ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ കയറിയ അഭിരാമിക്ക് പറയാനുള്ളത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആര്‍ത്തവസമയത്ത് അമ്പലത്തില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞതിന് അഭിരാമി എന്ന വിദ്യാര്‍ത്ഥിനി കടുത്ത സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കയാണ്. കണ്ണൂര്‍ സ്വദേശിനിയായ ഈ പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിന്റെ നേര്‍ക്കുനേര്‍ ചര്‍ച്ചയിലാണ് ആര്‍ത്തവസമയത്ത് അമ്പലത്തില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞത്. 

തന്റെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോയതെന്ന് രാഹുല്‍ ഈശ്വരിന്റെ ചോദ്യത്തിന് അഭിരാമി മറുപടിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ അഭിരാമിക്ക് നേരെ അസഭ്യവിളികളുണ്ടായത്. ആണ്‍- പെണ്‍ വ്യത്യാസമില്ലാതെയാണ് ഈ പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ഗുണ്ടകള്‍ ആക്രമണം നടത്തുന്നത്.

അമ്പലത്തില്‍ പോകാന്‍ താല്‍പ്പര്യപ്പെടുന്നു എന്നത് എന്റെ മാത്രം അഭിപ്രായമാണ്. ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായം പറയാനും അതിനോട് വിയോജിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ വളരെ മോശമായ രീതിയില്‍ ഒരുപാട് പേര് സമൂഹമാധ്യമങ്ങളില്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇവരാരും നേരിട്ട് വന്ന് എന്നെ ആക്രമിക്കുമെന്ന പേടി ഇല്ല. ഇങ്ങനെ ഇത്രയും നീചമായി സംസാരിക്കുന്ന ഇവര്‍ക്കെതിരെ സ്വന്തം വീട്ടില്‍ നിന്നുള്ളവര്‍ തന്നെ പരാതി കൊടുക്കണം, കാരണം അവരും ഭീഷണിയിലാണ്' - അഭിരാമി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു