കേരളം

കെ എസ് യു നേതാവിനെതിരെ വധശ്രമം: കാര്‍ത്തികപ്പിള്ളിയില്‍ ഇന്ന് ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കെ എസ് യു നേതാവ് റോഷനെതിരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധിച്ച് ഹരിപ്പാട് കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറു വരെയാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാര്‍ത്തികപ്പള്ളി ഗ്രാപപഞ്ചായത്തംഗവുമായ റോഷനും മറ്റൊരു നേതാവിനുമെതിരെയുമാണ് വധശ്രമമുണ്ടായത്. 

 ആ​ർ​എ​സ്എ​സു​കാ​രാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നു കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ഹ​രി​പ്പാ​ട് കാ​ർ​ത്തി​ക​പ്പ​ള്ളി വ​ലി​യ​കു​ള​ങ്ങ​ര​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് റോ​ഷ​ൻ, ശ്രീ​നാ​ഥ് എ​ന്നി​വ​ർ​ക്കു വെ​ട്ടേ​റ്റ​ത്. രാ​ത്രി ഒ​ൻ​പ​തോ​ടെ മൂ​ന്നു ബൈ​ക്കു​ക​ളി​ലെ​ത്തി​യ​വർ റോ​ഷ​നെ വ​ലി​യ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്ക് റോ​ഡി​ൽ വ​ച്ചും ശ്രീ​നാ​ഥി​നെ വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി​യു​മാ​ണ് വെ​ട്ടി​യ​ത്.

ഇ​ട​തു​ കൈ​യ്ക്കും പു​റ​ത്തും വെ​ട്ടേ​റ്റ റോ​ഷ​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. കൈ​യി​ൽ എ​ട്ടോ​ളം തു​ന്ന​ലു​ക​ൾ വേ​ണ്ടി​വ​ന്നു. ഞ​രമ്പ് അ​റ്റു​പോ​യി​ട്ടു​ണ്ട്. റോ​ഷ​നെ ആ​ദ്യം ഹ​രി​പ്പാ​ട് ഗ​വൺമെന്റ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ശ്രീ​നാ​ഥ് ഹ​രി​പ്പാ​ട് ഗ​വൺമെന്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്