കേരളം

കൊല്ലത്ത് അധ്യാപികയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഒളിവില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അടൂര്‍ ചന്ദനപ്പള്ളി ഗവ. എല്‍പി സ്‌കൂള്‍ അധ്യാപികയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. 39കാരിയായ അനിത സ്റ്റീഫനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് ആഷ്‌ലി ഒളിവിലാണ്. ആരോഗ്യവകുപ്പ് ജീവനക്കാരനാണ് ആഷ്‌ലി. അനിതയുടെ പിതാവ് സ്റ്റീഫന്‍ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ മകളെ കണ്ടത്. 

അനിത മറ്റൊരാളുമായി അടുപ്പത്തിലായിരുന്നെന്നും ഒരിക്കല്‍ അയാള്‍ക്കൊപ്പം വീടുവിട്ടു പോവുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അന്ന് ഭര്‍ത്താവും പിതാവും ചേര്‍ന്നാണ് ഇവരെ തിരിച്ച് കൊണ്ടുവന്നതെന്നും പിന്നാലെ കാമുകന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ചെയ്തിരുന്നെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചപ്പോള്‍ അനിത കാമുകന് അനുകൂലമായാണ് മൊഴി നല്‍കിയത്. 

കാമുകനോടൊപ്പം പോകുമെന്ന നിലപാടില്‍ അനിത ഉറച്ചുനിന്നതാണ് വഴക്കിലും കൊലപാതകത്തിലും എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ആഷ്‌ലിക്കും അനിലയ്ക്കും ഒന്‍പതിലും ആറിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളാണ്.  മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്