കേരളം

ബസ് അഞ്ച് മിനുട്ട് മുമ്പേ സ്റ്റാന്‍ഡില്‍ എത്തി, അന്വേഷണത്തില്‍ ഡ്രൈവര്‍ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : കെഎസ്ആര്‍ടിസി ബസ് നിശ്ചിത സമയത്തിനും അഞ്ച് മിനുട്ട് മുമ്പേ സ്റ്റാന്‍ഡില്‍ എത്തി. ഇതേക്കുറിച്ചുള്ള അന്വേഷണത്തില്‍ ഡ്രൈവര്‍ കുടുങ്ങി. മൂവാറ്റുപുഴയില്‍നിന്നും കാസര്‍കോട് കൊന്നക്കാട്ടേക്ക് പോയ ബസ് പതിവു സമയത്തേക്കാള്‍ അഞ്ചു മിനിറ്റ് മുന്‍പേ തൃശൂരില്‍ എത്തിയതാണ് സംശയത്തിനിടയാക്കിയത്. 

ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. മൂവാറ്റുപുഴ ഡിപ്പോയിലെ ഡ്രൈവര്‍  ജിജോ സദാനന്ദന്‍ ആണ് കുടുങ്ങിയത്. അമിത വേഗതയിലാണോ ബസ് എത്തിയതെന്ന സംശയത്തില്‍ ഡിപ്പോ അധികൃതര്‍ ബസ് ഡ്രൈവറോട് കാര്യങ്ങള്‍ ചോദിക്കാനെത്തിയപ്പോള്‍ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടു.  തുടര്‍ന്ന് അധികൃതര്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. 

അവരെത്തി ഡ്രൈവര്‍ ജിജോയെ പടിഞ്ഞാറേക്കോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തി മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയോടെ തൃശൂര്‍ ഡിപ്പോയിലാണ് സംഭവം. െ്രെഡവറെ ഉടന്‍ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയതായും പകരം െ്രെഡവറെ ഉപയോഗിച്ചു സര്‍വീസ് നടത്തിയതായും ഡിടിഒ കെ.ടി.സെബി അറിയിച്ചു. െ്രെഡവര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും