കേരളം

ശബരിമല: ഇടക്കാല സ്റ്റേ ഇല്ല; റിവ്യൂ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്നും സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയിലെ പുനപ്പരിശോധനാ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. സാധാരണ ക്രമത്തിലേ ഹര്‍ജി പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിധിയില്‍ ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി.

വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസും ഭക്തജന വനിതാ കൂട്ടായ്മയുമാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. റിവ്യൂ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അഡ്വ. മാത്യു നെടുമ്പുരയാണ് ചീഫ് ജസ്റ്റിസ് കോടതിയില്‍ മെന്‍ഷന്‍ ചെയ്തത്. എന്നാല്‍ ഇക്കാര്യം കോടതി തള്ളി. ക്രമപ്രകാരം ഇക്കാര്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യ്ക്തമാക്കി.

വിധിക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുകയാണെന്നും നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജി ക്രമപ്രകാരം പരിഗണിക്കാം എന്നായിരുന്നു കോടതിയുടെ പ്രതികരണം. ഈയാഴ്ച പൂജാ അവധിക്കു കോടതി അടയ്ക്കുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ അവധിക്കു ശേഷം കോടതി തുറക്കുമല്ലോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ