കേരളം

ശബരിമല : സർക്കാരിനെതിരായ പ്രചാരണം തടുക്കാൻ തുടക്കത്തിലേ പിഴച്ചു, സിപിഎം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ വിമർശനം, അടിയന്തര എൽഡിഎഫ് യോ​ഗം നാളെ  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ പ്രചാരണം തടുക്കാൻ സിപിഎമ്മിന് തുടക്കത്തിലേ പിഴവ് പറ്റിയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട തന്ത്രിമാർ, പന്തളം മുൻ രാജകുടുംബം എന്നിവരുമായി ആശയവിനിമയം നടത്തുന്നതിൽ തുടക്കത്തിൽ പിഴവ്​ പറ്റിയെന്നാണ് വിമർശനം ഉയർന്നത്.  ആചാര്യ സഭയുടെ അഭിപ്രായം കൂടി പരിഗണിച്ച്​ തീരുമാനം എടുക്കണമെന്ന്​ സർക്കാർ സത്യവാങ്​മൂലത്തിൽ ചൂണ്ടിക്കാണിച്ചത്  അടക്കം വിശദീകരിക്കാൻ കഴിയുമായിരുന്നു. 

കോടതി വിധിക്ക്​ പിന്നാലെ അത്​ പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും സർക്കാർ നിലപാടും വിശദീകരിക്കണമായിരുന്നു. എങ്കിൽ  ബി.ജെ.പിക്കും സംഘ്​പരിവാറിനും കോൺ​ഗ്രസിനും മുതലെടുക്കാൻ കഴിയില്ലായിരുന്നു എന്ന അഭിപ്രായവും അവൈലബിൾ സെക്രട്ടേറിയറ്റിൽ അംഗങ്ങൾ പ്രകടിപ്പിച്ചു. എന്നാൽ, തുടക്കത്തിൽ സർക്കാർ പുലർത്തിയ നിസ്സംഗത മുതലെടുത്താണ്​ കോൺഗ്രസും പിന്നാലെ ബി.ജെ.പിയും രാഷ്​ട്രീയമുതലെടുപ്പ്​ നടത്തുന്നതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. 

ശബരിമല സ്​ത്രീപ്രവേശനത്തിലെ കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താൻ അടിയന്തര എൽഡിഎഫ് യോ​ഗം വിളിച്ചിട്ടുണ്ട്. നാളെയാണ് ഇടതുമുന്നണി യോ​ഗം ചേരുക. സിപിഎം- സിപിഐ  സംസ്ഥാന സെക്രട്ടറിമാർ തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. വിഷയത്തിൽ ബിജെപിയുടെയും കോൺ​ഗ്രസിന്റെയും പ്രചാരണത്തിനെതിരായ പരിപാടിക്ക്​ രൂപം നൽകാൻ 12ന്​ സി.പി.എം സംസ്ഥാന സെക്ര​ട്ടേറിയറ്റും 13ന്​ സംസ്ഥാന സമിതിയും ചേരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ