കേരളം

ശശി തരൂര്‍ കോണ്‍ഗ്രസ് ഐടി സെല്‍ ചെയര്‍മാന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസ് ഐടി സെല്‍ ചെയര്‍മാനായി ശശി തരൂര്‍ എംപിയെ നിയമിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ശശി തരൂരിനെ നിയമിച്ചത്. രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനപ്രകാരമാണ് നടപടി. 

വളരെ തിരക്കേറിയ സമയത്ത് അപ്രതീക്ഷിതമായാണ് പുതിയ ചുമതല ലഭിച്ചതെന്ന് ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുക എന്ന  ഉത്തരവാദിത്തം വെല്ലുവിളിയായി ഏറ്റെടുക്കുന്നതായും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 

കേരള ഐടി സെല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശശി തരൂരിനെ കോണ്‍ഗ്രസിന്റെ ഐടി സെല്‍ ദേശീയ ചെയര്‍പേഴ്‌സണ്‍ ദിവ്യ സ്പന്ദന അഭിനന്ദിച്ചു. 

കെ.പി.സി.സിയുടെ 1000 ദുരിതാശ്വാസ വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ സംസ്ഥാന ചെയര്‍മാനായി  കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം.ഹസനേയും അംഗങ്ങളായി കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനേയും, രാഷ്ട്രീയകാര്യ സമിതി അംഗമായ പ്രൊഫ. കെ.വി തോമസിനേയും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും