കേരളം

ഡീസല്‍ വിലവര്‍ധന: ബോട്ടുകൂലി വര്‍ധിപ്പിച്ചേക്കും, സര്‍വീസുകള്‍ നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായി ഡീസല്‍വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബോട്ടുകൂലിയില്‍ ചെറിയ വര്‍ധന ഏര്‍പ്പെടുത്താന്‍ ജലഗതാഗത വകുപ്പില്‍ ആലോചന. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു. 

സര്‍വീസുകള്‍ നഷ്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം തുറന്നുപറയാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. എങ്കിലും നിരക്കുവര്‍ധന ആവശ്യമാണെന്ന നിലപാടിലാണ് അധികൃതര്‍. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലല്ലാതെ ചെറിയ വ്യത്യാസമാകും വരുത്തുക. ഇതുപഠിക്കാനായി നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി.

പ്രധാനകാരണം ഡീസല്‍വില വര്‍ധന ആണെങ്കിലും, സ്‌പെയര്‍പാര്‍ട്‌സ് വില, ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുടെ ശമ്പളം തുടങ്ങിയവും പരിഗണിക്കും. നാറ്റ്പാക്കിന്റെ പഠനം പൂര്‍ത്തിയായാല്‍ മാത്രമേ എത്ര രൂപയുടെ വര്‍ധനയാണുണ്ടാവുകയെന്ന് വ്യക്തമാകൂവെന്ന് വകുപ്പ് ഡയറക്ടര്‍ പറഞ്ഞു. നിലവില്‍ നാലുരൂപയാണ് സര്‍വീസുകളുടെ കുറഞ്ഞനിരക്ക്. ആറുവര്‍ഷം മുമ്പാണ് നിരക്ക് ഉയര്‍ത്തിയത്. ഏകദേശം 51 സര്‍വീസുകളാണ് ദിവസേന നടത്തുന്നത്. 60000 മുതല്‍ 75000 വരെയാണ് യാത്രക്കാരുടെ എണ്ണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്