കേരളം

പിന്നോട്ടില്ല, എന്തുവന്നാലും ശബരിമലയിലെത്തും, കേരളത്തിലെ പ്രതിഷേധങ്ങള്‍ അനാവശ്യമെന്ന് തൃപ്തി ദേശായി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ചുള്ള കേരളത്തിലെ സമരം അനാവശ്യമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സ്ത്രീ പ്രവേശനത്തിനെതിരെ കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അനാവശ്യമാണ്. വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഭരണഘടനാ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 

കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കുന്നില്ല. എന്തു വന്നാലും താന്‍ ശബരിമലയിലെത്തും. ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കും. ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമാകും താന്‍ ശബരിമലയിലെത്തുക, സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടു. 

സ്ത്രീ സമത്വത്തിന് വേണ്ടി വാദിക്കുന്ന തൃപ്തി ദേശായി തുടക്കം മുതലേ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. നേരത്തെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ തൃപ്തി ഹര്‍ജി നല്‍കിയിരുന്നു. 

വിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുകയും, തൃപ്തി ദേശായിയും സംഘവും സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ശനിഷിഗ്നാപൂര്‍ ക്ഷേത്രത്തിലും തൃപ്തി ദേശായി പ്രവേശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്