കേരളം

മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചാല്‍ നോക്കിയിരിക്കാനാകില്ല; ശബരിമലയില്‍ എസ്എന്‍ഡിപി എല്‍ഡിഎഫിനൊപ്പമെന്ന് വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചാല്‍ നോക്കിയിരിക്കാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പ്രശ്‌നാധിഷ്ഠിത പിന്തുണയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലെ നിലപാട് എല്‍ഡിഎഫിന് അനുകൂലമാണ്. പിണറായി വിജയനെ വ്യക്തിപരമായി ഇഷ്ടമാണെന്നും ശബരിമല കര്‍മസമിതിയടക്കം ആരുടേയും സമരത്തിനൊപ്പം പോകില്ലെന്നും  അദ്ദേഹം മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

യോഗം പ്രവര്‍ത്തകരില്‍ അധികംപേരും ഇടത് അനുഭാവികളാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് അനുകൂലമാണ് ശബരിമല വിഷയത്തിലെ നിലപാട്. യുവതീപ്രവേശ വിഷയത്തില്‍ തുടരുന്ന സമരങ്ങളുമായി യോഗം സഹകരിക്കില്ല. സമരത്തിന് പിന്തുണ അറിയിച്ച കെ.എം. മാണി തമ്മിലടിപ്പിച്ച് ചോരകുടിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് ആക്ഷേപിച്ചാല്‍ നോക്കിയിരിക്കാനാകില്ല. ഇപ്പോഴത്തെ സമരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സാധ്യതകളെ ബാധിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായതിനപ്പുറം വാരിക്കോരി നല്‍കിയ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശബരിമല വിഷയത്തിലുള്ള പ്രതിഷേധം ഇരന്നുവാങ്ങിയതാണെന്നായിരുന്നു കഴിഞ്ഞദിവസം വെള്ളാപ്പള്ളിയുടെ പ്രതികരണം. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പങ്കെടുത്താല്‍ വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.  സവര്‍ണ വിഭാഗങ്ങള്‍ നടത്തുന്ന ആഭാസ സമരമാണ് ഇതെന്ന നിലപാട് മയപ്പെടുത്തിയായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ