കേരളം

ആത്മാർഥ  വിശ്വാസമുള്ളവരും ആചാരങ്ങളെ ബഹുമാനിക്കുന്നവരുമായ യുവതികൾ മല കയറില്ല- എ പത്മകുമാർ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തോട് ആത്മാർഥമായ വിശ്വാസമുണ്ടെങ്കിൽ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. കണ്ണൂർ സ്വദേശിനിയായ രേഷ്മ വ്രതമെടുത്ത് ശബരിമലയിലേക്കു വരാൻ തയാറെടുക്കുന്നതായുള്ള വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ആത്മാർഥമായ വിശ്വാസമുള്ള ആളാണെങ്കിൽ ശബരിമലയിലേക്ക് വരുമെന്ന് വിശ്വസിക്കുന്നില്ല. ആചാരങ്ങളെ ബഹുമാനിക്കുന്നവരും അതിന് ശ്രമിക്കില്ല. എന്നാൽ ഇവരൊക്കെ പേരെടുക്കാനാണ് ശ്രമമെങ്കിൽ വന്നേക്കാമെന്നും പത്മകുമാർ പറഞ്ഞു. 

ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, താൻ ദർശനത്തിനെത്തുമെന്നും അതിനായി 41 ദിവസത്തെ വ്രതത്തിലാണെന്നും രേഷ്മ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. രേഷ്മയ്ക്കെതിരെ പ്രതിഷേധവുമുയരുന്നുണ്ട്. ഇതിന് പിന്നാലെയാണ് പത്മകുമാറിന്റെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്