കേരളം

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെലോ അലര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഇടുക്കിയിലും വയനാട്ടിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മുന്നറിയിപ്പായി കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളില്‍ കാലാവസ്ഥാവകുപ്പ് നാളെയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലുബാന്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി കടല്‍ക്ഷോഭം തുടരുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ പടിഞ്ഞാറന്‍ അറബിക്കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തിങ്കളാഴ്ച രാത്രി ഒരു മണി മുതല്‍ ചൊവ്വാഴ്ച രാത്രി  ഒരു മണി വരെയുള്ള സമയങ്ങളില്‍ കടലില്‍ പോകുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികളെ വിലക്കിയിട്ടുണ്ട്.വേലിയേറ്റ സാധ്യതയുള്ള  ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ കടല്‍ക്ഷോഭമുണ്ടാകുമെന്നാണ് പ്രവചനം. 

സംസ്ഥാനത്തെ തീരദേശ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനായി കടലില്‍ പോയിട്ടുള്ളവരെ വയര്‍ലെസ് സംവിധാനം ഉപയോഗിച്ച് ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. തീരദേശ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍